ഓണ്‍ലൈന്‍ എഴുത്തില്‍ നേരിടുന്ന ഏറ്റവും പ്രധാനമായ വെല്ലുവിളിയായി മാറിയിരിക്കുന്നു ഇന്ന് രചനകളുടെ മോഷണം.ചിലര്‍ കഥയോ ചിത്രങ്ങളോ, ഒക്കെ കടപ്പടോ പേരോ ഒന്നും വെക്കാതെ സ്വയം പിതൃത്വം ഏറ്റെടുക്കും.തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ചിലരെങ്കിലും പോസ്റ്റ് പിന്‍വലിച്ചോ, എഡിറ്റ് ചെയ്തോ രക്ഷപ്പെടും.കഥയിലോ കവിതയിലോ ആശയങ്ങളില്‍ സാമ്യം തോന്നുന്നത് സ്വാഭാവികം. മലയാളത്തിലെ പല പ്രമുഖ കഥകളിലും ഇത്തരം സാമ്യം കാണാറുമുണ്ട്. ഈ അടുത്ത് ഒരു ബ്ലോഗറുടെ കഥ അദ്ദേഹമറിയാതെ ഷോര്‍ട്ട് ഫിലിമാക്കുകയും അത് ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തുകയും ചെയ്തത് നല്ല കാര്യം.ഇത്തരം ആരോപണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ ഒരു മറുപടിയും നല്‍കാതെ ഒഴിഞ്ഞു മാറുന്നവര്‍ സംശയത്തിന്റെ നിഴലില്‍ നിന്നും മാറുന്നില്ല.
കെ.ആര് മീരയുടെ ആരാച്ചാര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.ചേതന മല്ലിക് എന്ന വനിതാ ആരാച്ചാരുടെ കഥപറഞ്ഞ നോവലിന് ഓടക്കുഴല്‍ അവാര്‍ഡിന് പുറമേ ഇപ്പോള്‍ വയലാര്‍ അവാര്‍ഡും ലഭിച്ചിരിക്കുന്നു.ആരാച്ചാര്‍ നോവല്‍ ഒരു ഭാവനാ സൃഷ്ടിയായിരുന്നു എങ്കില്‍, ഭാവനയല്ലാത്ത ജീവിതമാണ് നിതാരി കൊലപാതക പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരേന്ദര്‍ കോലിയുടെത്.യാദൃച്ഛികമാവാം നോവലിലെ പല സംഭവവികാസങ്ങളും ഇന്ന് നമുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്നു. പേച്ച് ബ്ലോഗിലെ തൂക്ക് കയറുകള്‍ വേദനിപ്പിക്കുന്നത് എന്ന ലേഖനം ഇതിനെ കൂടുതല്‍ ശരിവെക്കുന്നു.
ചില ബ്ലോഗുകളില്‍ കഥകള്‍ വിസ്മയം തീര്‍ക്കും.കഥയെഴുത്തില്‍ എന്നും വ്യത്യസ്ഥമായ ശൈലി പരീക്ഷിക്കുന്ന ബ്ലോഗാണ് അനീഷ് കാത്തിയുടെ നെഞ്ചകം. രൂപാന്തരം എന്ന കഥ, സമകാലിക സംഭവങ്ങളെ കൂട്ടിയിണക്കി വായിക്കാവുന്ന കഥാ പ്രമേയമാണ്. കഥാകാരന് മണി മിനു ഈ കഥയെ കുറിച്ച് ബ്ലോഗില്‍ പരമര്‍ശിച്ച അഭിപ്രായം ."അനീഷില്‍ ഒരു എഴുത്തുകാരന് ഒളിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ പന്തയം വെക്കുന്നു!!.-ഈ വാക്കുകള്‍ വരികളും കടമെടുക്കുന്നു.
മിഡില്‍ ഈസ്റ്റില്‍ ഇന്ന് ഏറ്റവുമധികം കേള്‍ക്കുന്ന വാക്കാണ് സുന്നി-ഷിയാ സംഘര്‍ഷം.ഒരു മത വിഭാഗത്തിലെ ഇരു വിഭാഗങ്ങളുടെയും തര്‍ക്കങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്താണ് സുന്നി-ഷിയാ സംഘര്‍ഷങ്ങള്‍?. പ്രവാചകനുശേഷം ഇസ്ലാം മതം എങ്ങിനെ വിവിധ വിഭാഗങ്ങളായി ചേരിതിരിഞ്ഞു? - ആബിദ് അലി പടന്നയുടെ വഴിവിളക്കില്‍ വന്ന ഈ ലേഖനം ഷിയാ-സുന്നി തര്‍ക്കത്തിന്റെ കാര്യ കാരണങ്ങള്‍ തിരയുക മാത്രമല്ല ചെയ്യുന്നത്. ചരിത്രത്തിന്റെ ഏടുകളിലേക്കുള്ള ഒരു നിക്ഷപക്ഷ അന്വേഷണവും, ചില ധാരണകളെ തിരുത്തലും കൂടിയാണ്. ഗവേഷണ സ്വഭാവത്തോടെയും സൂക്ഷ്മതയോടെയും തയ്യാറാക്കിയ ലേഖനം.
പ്രകൃതിയിലെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നായ വടക്കേ അമേരിക്കയിലെ അരിസോണയിലെ ഗ്രാൻഡ്കാന്യൻ നാഷണൽ പാർക്കും അവിടുത്തെ വിഷ്ണു ക്ഷേത്രവുമാണ് ലാലന്‍സ് ബ്ലോഗിലെ ഇത്തവണത്തെ യാത്രാ കാഴ്ചകള്‍. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അല്‍പ്പം വിവരണവും കൂടി വന്നിരുന്നു എങ്കില്‍ ഈ പോസ്റ്റ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു.യാത്രാ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍, വായനക്കാര്‍ക്ക് കാഴ്ച്ചകളെ പരിചയപെടുത്തുക വഴി ചില അറിവുകള്‍ കൂടിയാണ് പകര്‍ന്നു നല്‍കുന്നത്.
ചായക്കട ബ്ലോഗില്‍ ഗോപകുമാര്‍ എഴുതിയ അഞ്ചു ദിവസങ്ങള്‍ ഒരു നഷ്ട പ്രണയത്തിന്റെ കഥ പറയുന്നു.കഥാ പ്രമേയത്തില്‍ വലിയ പുതുമയൊന്നും അവകാശപ്പെടാനാവില്ല എങ്കിലും ആദ്യാവസാനം വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ തക്ക അവതരണ ശൈലിയും, കഥയില്‍ക്കൂടി നല്കിയ സന്ദേശവും കൊണ്ട്, ഈ കഥ വായനക്കാരെ തൃപ്തിപ്പെടുത്തും.
ഒരു കുഞ്ഞു കഥ പരിചയപ്പെടാം. ഈ പോക്കുവെയില്‍ ബ്ലോഗില്‍ അസീസ് ഈസ എഴുതിയ തമ്പാട്ടി,അധികം വലിച്ചു നീട്ടാതെ ഒതുക്കിപ്പറഞ്ഞ ഒന്നാണ്.അങ്ങിങ്ങായി ചില അക്ഷരത്തെറ്റുകള്‍ ഒഴിച്ചാല്‍ വായന മുഷിയാതെ മുന്നോട്ടുപോകാവുന്ന കഥാ ശൈലിയും പ്രമേയവും കൊണ്ട് ഈ കഥ ശ്രദ്ധിക്കപ്പെടുന്നു.
ചില കഥകള്‍ വായിക്കുമ്പോള്‍ അനുഭവം എന്ന് നാം തറപ്പിച്ചു പറഞ്ഞുപോവും.പ്രത്യേകിച്ചും സമകാലിക വിഷയത്തില്‍ നിന്നും ഒരു കഥ വികസിപ്പിച്ചെടുക്കുമ്പോള്‍.വെട്ടത്താന്‍ ബ്ലോഗില്‍ എഴുതിയ അനുവിന്റെ അമ്മ എന്ന കഥ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന രചനയാണ്.വാര്‍ദ്ധക്യത്തിന്റെയും ഒറ്റപ്പെടലിന്റെയും ദയനീയ ഭാവം വരച്ചു കാട്ടുന്ന ഒരു നല്ല കഥ.
ലളിതമായ വരികളില്‍ കൂടി ശക്തമായ ആശയം വായനക്കാരിലേക്ക് പകര്ത്തുന്നബ്ലോഗാണ് പോയട്രീ, ബ്ലോഗില്‍ അധികമാരും വായനക്കെത്തുന്നില്ല എങ്കിലും മുഖപുസ്തകത്തില്‍ ഇദ്ദേഹത്തിന്റെ രചനകള്‍ക്ക് നല്ല വായനക്കാരുണ്ട്. ഫെസ്ബുക്കിലെ തിരഞ്ഞടുത്ത രചനകള്‍ സുനീര്‍ അലി അരിപ്ര ബ്ലോഗ് വായനക്കാര്‍ക്കും കൂടി പങ്കുവെക്കുന്നു.ലളിത കവിതകള്‍ ഇഷ്ടപെടുന്നവര്‍ക്ക് നല്ലൊരു വായന സമ്മാനിക്കുന്നു ഈ ബ്ലോഗ്.
ഓണ്‍ലൈന്‍ രംഗത്തെ ചതിക്കുഴികളെ കുറിച്ച് നാം സ്ഥിരമായി കേള്‍ക്കുന്നു. ഓഫ് ലൈനില്‍ തകര്‍ന്ന ഒരു കൂട്ടുകാരിയുടെ ജീവിതാനുഭവം ഓണ്‍ലൈനിലെ കൂട്ടുകാരനുമായി പങ്കുവെക്കുന്നതാണ് അക്കാകുക്ക ബ്ലോഗിലെ "ഫെയ്ക്ക് പറഞ്ഞ കഥ".കഥകളെയും ഭാവനയെയും പിറകോട്ടു തള്ളുന്ന ജീവിതാനുഭവങ്ങള്‍. ഒട്ടും വലിച്ചു നീട്ടാതെ വായനക്കാരന്റെ ഹൃദയത്തിലേക്ക് ചില ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ട് ഈ ലഘു കുറിപ്പ് അവാസാനിപ്പിക്കുന്നു. ഒറ്റവായനയില്‍ അവസാനിക്കുന്ന മനസ്സിനെ നൊമ്പരപ്പെടുത്തുന്ന അനുഭവക്കുറിപ്പ്.
റഫീക്ക് പന്നിയങ്കരയുടെ സഹയാത്രികരുടെ ശ്രദ്ധയ്ക്ക്, ഒരു വെറും കഥയായി മാത്രം വായിച്ചു തള്ളാന്‍ കഴിയില്ല. ചിലപ്പോഴെല്ലാം നിര്‍ഭാഗ്യം കൊണ്ട് നാം അറിയാതെ അപരാധികളായി പോവുന്നു.ഇന്നത്തെ ലോകത്ത് സ്വന്തം നാമങ്ങള്‍ പോലും ചിലപ്പോള്‍ നമുക്ക് സമ്മാനിക്കുന്നത് നീണ്ട കാരാഗ്രഹവാസമായിരിക്കും.ഒരു യാത്രയില്‍ ട്രയിനില്വെച്ചുണ്ടാവുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.ആദ്യാവസാനം വരെ ആകാംക്ഷയോടെ വായിച്ചു പോകാവുന്ന കഥ.
ഇനി നമുക്ക് സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ ? സംശയിക്കേണ്ട, അങ്ങിനെയും ഒരു സ്ഥലമുണ്ട്. പക്ഷെ ഈ സ്ഥലം അന്വേഷിച്ചുപോയാല്‍ നാം എത്തുന്നത് നരകത്തിലേക്കായിരിക്കും എന്ന് മാത്രം.എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം തീര്‍ത്ത് മറ്റൊരു ഭോപാല്‍ ദുരന്ത ഭൂമിയാക്കിയ കേരള കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന സ്വര്‍ഗ്ഗയിലേക്ക് കെ എം ഇര്‍ഷാദ് നടത്തിയ,സ്വര്‍ഗത്തിലേക്കൊരു യാത്ര മറ്റ് യാത്രാകാഴ്ച്ചകളില് നിന്നും വേറിട്ട് നില്ക്കുന്നു.
സ്വര്‍ഗ്ഗയിലെ അസ്വസ്ഥമാക്കുന്ന കാഴ്ചകളില്‍ നിന്നും മരണത്തിന്റെ ദ്വീപിലേക്കാണ് ഷരീഫ് കെ.വി വായനക്കാരെ കൊണ്ട് പോവുന്നത്. അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയ സത്യങ്ങളിലേക്കുള്ള ഒരു അന്വഷണമാണ് ഈ യാത്ര. അക്ഷരതെറ്റുകളും ,ചിത്രങ്ങളുടെ അഭാവവും ഒരു ചെറിയ പോരായ്മയായി കാണാമെങ്കിലും വ്യത്യസ്ഥതകള്‍ തേടിയുള്ള യാത്രാനുഭവങ്ങളാണ് "മുടിയനായ പുത്രനില്‍" അധികവും.
പ്രവാസജീവിതത്തിലെ അനുഭവങ്ങള്‍ കഥകളായും കഥകളായും കുറിപ്പുകളായും പലരും എഴുതാറുണ്ട്. എഴുത്ത് ബ്ലോഗില്‍ അലി പുതുപൊന്നാനി എഴുതിയ തീവിഴുങ്ങി പക്ഷികള്‍. ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇഹലോകം വെടിഞ്ഞ സഹ പ്രവര്‍ത്തകരുടെ ഓര്‍മ്മകളിലൂടെ കടന്നു പോവുന്നു. രചനാശൈലി കൊള്ളാമെങ്കിലും അക്ഷരങ്ങളുടെ അമിത വലിപ്പം വായനാസുഖം കുറക്കുന്നു.
ഈ അടുത്തു ബ്ലോഗില്‍ ഹരിശ്രീ കുറിച്ച ചില ബ്ലോഗുകളെ പരിചയപ്പെടാം.വായനക്കാരുടെ പ്രോത്സാഹനം ഇവര്‍ക്കുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
റയീസ് മുഹമ്മദ് - കിനാവിന്റെ കൂട്ടുകാരന് ബ്ലോഗ് ( കഥയും കവിതയും,അനുഭവകുറിപ്പുമായി നിലവാരമുള്ള എഴുത്തും ശൈലിയും.
ശിഹാബുദ്ധീന്‍ ,ബ്ലോഗ് :ഷൈന്‍ ഹബ് ,, കഥകളില്‍ പലതും എഴുതി പരിചയിച്ചവരോട് കിടപിടിക്കുന്നത്.
ഗീതാ ഓമനകുട്ടന്‍.ബ്ലോഗ് :രേവതി - ബാല്യകാല ഓര്‍മ്മകളിലൂടെ ആദ്യ പോസ്റ്റില്‍ തന്നെ വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റി. ലളിതമായ ശൈലിയിലൂടെ ഒതുക്കി പറയുന്ന ജീവിതാനുഭവങ്ങള്‍ ).
കഴിഞ്ഞമാസം ശ്രദ്ധയില്‍പെട്ട ഏതാനും ബ്ലോഗുകളിലൂടെയുള്ള ഒരു വായനയാണ് ഇവിടെ പരാമര്‍ശിച്ചത്.നല്ല വായനയുടെയും കൂടുതല്‍ എഴുത്തുകാരുടെയും ഉദയമാവട്ടെ പുതുവര്‍ഷത്തില്‍.എല്ലാ വായനക്കാര്‍ക്കും വരികളുടെ പുതുവത്സരാശംസകള്‍!!.
ബ്ലോഗേഴ്സ് ഗ്രൂപ്പുകളില്‍ക്കൂടിയും ഇ-മെയില്‍, മെസേജ് വഴിയും ചില നല്ല ബ്ലോഗുകളിലേക്ക് വഴികാണിക്കുകയും അത്തരം ബ്ലോഗുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

----------------------------------------------------------------------------------------------------------------------
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും സ്വാഗതം ചെയ്യുന്നു.
മെയില്‍ ഐഡി - varikalkkidayil@gmail.com
ഫേസ്ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
ഫേസ്ബുക്ക് പ്രൊഫൈല്‍ - https://www.facebook.com/varikalkkidayil
"വരികൾക്കിടയിൽ" E വായനയുടെ പിന്നണി പ്രവർത്തകരുടെ ഈ പിന്തുണക്ക് അഭിനന്ദനങ്ങൾ. ബാക്കി വായിച്ചിട്ട് പറയാം..
ReplyDeleteമോഷ്ടാക്കളെ തടയാന്‍ ഗൂഗിള്‍ ,ഫേസ്ബുക്ക് തമ്പ്രാക്കള്‍ വിചാരിച്ചാല്‍ പോലും കഴിയും എന്നു തോന്നുന്നില്ല . എങ്കിലും അതിനെതിരെ ഒരു അവബോധം ഉണ്ടാകുന്നത് നല്ലതാണ്
ReplyDeleteനന്ദി രചയിതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും
ReplyDeleteനല്ല വാക്കുകള്‍ക്ക് പ്രത്യേകം നന്ദി.
ReplyDeleteപരിചയപ്പെടുത്തലുകള്‍ക്ക് അഭിനന്ദനങ്ങള്‍,
ReplyDelete"വരികൾക്കിടയിൽ" E വായനയുടെ പിന്നണി പ്രവർത്തകരുടെ ഈ ഉദ്യമത്തിന്
അനുമോദനങ്ങള്‍...
വരരെയേറെ നന്ദി...
ReplyDeleteഅക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ മുന്നിലേക്ക് ഈ വിനീതനെ പരിചയപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട്...
സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
-പ്രിയമോടെ,
http://kinavintekoottukaran.blogspot.in/
മുഹമ്മദ് റഈസ് പി സി
വായിച്ചു. ഈ ലിങ്കുകളില്‍ ഒക്കെ പോയി വായിക്കണം .ചിലതൊക്കെ വായിച്ചതും ആണ്.
ReplyDeleteഇനി ഓണ്‍ ലൈന്‍ മോഷണത്തെപ്പറ്റി യാതൊരു നാണവും ഇല്ലാതെ കോപ്പി ചെയ്തു സ്വന്തം പോസ്റ്റാക്കാന്‍ വിരുതരാണ് ഈ സൈബര്‍ കള്ളന്മാര്.
ഇനി കഥകള്‍ തമ്മിലുള്ള സാദൃശ്യത്തെ പ്പറ്റി, സൂര്യന് താഴെയുള്ള ഈ ലോകത്തില്‍ ഒരിടത്ത് നടക്കുന്നത് മറ്റൊരിടത്തും നടക്കാം, ഒരു കഥാകൃത്ത് ചുറ്റും നടക്കുന്നതുമായി എന്തെങ്കിലും സാമ്യമുള്ളതല്ലേ കഥയാക്കുവാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ആശയങ്ങളോ ചിലപ്പോള്‍ എഴുത്ത് ശൈലിയോ സാമ്യം വരുന്നത് വളരെ സ്വാഭാവികം.
good effort again. keep it up!
ReplyDeleteമോഷണം കൂടുതലായി നടക്കുന്നത് ബ്ലോഗുകളില്‍ നിന്നുമാണ് .കഴിഞ്ഞദിവസം ഷോര്‍ട്ട് ഫിലിം കണ്ടപ്പോള്‍ കഥ മുന്‍പ് ബ്ലോഗില്‍ വായിച്ചതാണല്ലോ എന്ന് ഓര്‍ത്തു .ഫിലിം കണ്ടു കഴിഞ്ഞപ്പോള്‍ കഥാകൃത്തിന്റെ പേരാണ് തിരഞ്ഞത് പേര് കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .പിന്നീട് ആരായിരിക്കും ഈ കഥയുടെ യഥാര്‍ത്ഥ അവകാശി എന്ന് അറിയാതെ ചിന്താക്കുഴപ്പത്തിലായി .പങ്കുവെച്ച ബ്ലോഗുകള്‍ സമയലഭ്യത പോലെ വായിക്കണം .ആശംസകള്‍
ReplyDeleteവായന രേഖപ്പെടുത്തുന്നു ..പുതിയ ചില ബ്ലോഗുകളെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം
ReplyDeletethanks
ReplyDelete"വരികള്‍ക്കിടയില്‍"..... അഭിനന്ദനങ്ങള്‍ :) :)
ReplyDeleteസുനീർ അലിപ്രയുടെ കവിതകൾ ഫസിബൂകിൽ കന്നരുണ്ട്
ReplyDeleteപുതിയതായി രംഗത്തുവരുന്നവരെ പരിചയപ്പെടുത്തുവാനും നല്ല രചനകളെ മറ്റുള്ളവരിലേക്ക് എത്തിക്കാനും "വരികള്‍ക്കിടയിലെ" അണിയറപ്രവര്‍ത്തകര്‍ ചെയ്യുന്ന
ReplyDeleteആത്മാര്‍ത്ഥമായ സേവനങ്ങളെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.
ആശംസകളോടെ
'
ആശംസകള്‍......... ! !!!!!!!!!!!!!! !!!!!!!!!!! !!!!!!!!!!!!!!!!!!!!!
ReplyDeleteവായനയ്ക്കും പരിചയപ്പെടുത്തലിനും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി..
ReplyDeleteവരികള്‍ക്കിടയില്‍ ഒരു വഴികാട്ടികൂടിയാണ്. അനീഷ് കാത്തിയുടെ "രൂപാന്തരം" പോലെ ചില നല്ല പോസ്റ്റുകളിലേയ്ക്കു കൂടി എത്തിച്ചേരുവാന്‍ കഴിഞ്ഞു. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള ശ്രമവും അഭിനന്ദനമര്‍ഹിക്കുന്നു. ആശംസകള്‍.
ReplyDeleteഫൈസലേ ഞാൻ കഴിഞ്ഞദിവസം അജിത് മാഷിൻറെ കമന്റിനു മറുപടിയായി ഒരു രഹസ്യം പറഞ്ഞിരുന്നു, എന്നാൽ അത് ഇന്ന് തന്നെ എത്തുമെന്ന് കരുതിയില്ല, ഏതായാലും വരികൾക്കിടയിൽ ചികയാൻ മാഷ് തയ്യാറായെങ്കിലും അതിനു മുന്നേ സംഗതി എത്തിയല്ലോ സന്തോഷം. പുതിയ ബ്ലോഗുകൾ പലതും കണ്ടു ഓരോന്നായി നോക്കി വരാം കേട്ടോ!
ReplyDeleteമോഷണക്കാരുടെ കഥ എന്ത് പറയാൻ ചരിത്രാതീത കാലം മുതലേ അത് നടക്കുന്നതല്ലേ! ഈ നല്ല സംരഭത്തിനു എല്ലാ ആശംസകളും നേരുന്നു
ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്
This comment has been removed by the author.
ReplyDeleteഎന്റെ ബ്ലോഗിനെ കുറിച്ച് അഭിപ്രായം രേഖപെടുത്തിയതിൽ അതിയായ സന്തോഷം അറിയിക്കുന്നു.
ReplyDeleteവരികൾക്കിടയിൽ എന്നാ ഈ ബ്ലോഗ് വായന തന്നെയാണ് എന്നെ ഇവിടെ എത്തിച്ചത് എന്നാ കാര്യവും ഈ ബ്ലോഗ് വായനക്ക് നല്കുന്ന പ്രാധാന്യത്തെ കുറിക്കുന്നു,
ഈ ബ്ലോഗ് എഴുത്തുക്കാരനും, വായനക്കാരനും ഒരു പോലെ ഉപകാരപ്രധമാണ്, അഭിനന്ദനങ്ങൾ..,
നന്ദി. എന്നേം ഒന്നു തൊട്ടുപോയതില്...
ReplyDelete"വരികൾക്കിടയിൽ" നിങ്ങളുടെ ഈ പ്രോത്സാഹനത്തിനും,പരിചയപ്പെടുത്തലിനും ഒരുപാടു നന്ദി
ReplyDeleteഇനിയും വായിച്ചിട്ടില്ലാത്ത ബ്ലോഗുകളാണ് അധികവും.
ReplyDeleteഎല്ലായിടത്തും പോയി വരട്ടെ.
ആശംസകള്‍.
വരികളും, ഇടയിലും വായിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എന്നോട് ഒരു ബ്ലോഗ്ഗര്‍ ഇന്ന ആളെ അറിയുമോ എന്ന് അന്വേഷിച്ചു. ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ ആ പറഞ്ഞ ആള് എന്നെയും എന്റെ ബ്ലോഗിനെയും അയാളുടെ പേരില്‍ ഉപയോഗിക്കുന്നതായി പറഞ്ഞു. എന്റെ നിര്‍വികാരമായ മറുപടിയില്‍ നിന്ന് ആ സുഹൃത്തിന് തോന്നിയത് അയാള്‍ പ്രതിപാദിച്ച ആ വ്യക്തി ഞാന്‍ തന്നെയാണ് (മറ്റൊരു പേരില്‍-Zameer) എന്നാണ്. അത് കൊണ്ട് തന്നെ ഞാന്‍ അതിനെ കുറിച്ച് കുറെ അന്വേഷിച്ചു എങ്കിലും ഒന്നും കണ്ടു കിട്ടിയില്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ ആ കടമെടുക്കല്‍ ,എന്റെ സൃഷ്ടി മറ്റൊരാള്‍ക്ക് ശരിയായി ഇഷ്ടമായതിന്റെ പ്രതീകമായി ഞാന്‍ കരുതുന്നു. പക്ഷെ അത് ശരിയായ ഒരു രീതിയാണ് എന്നതിനോട് ശക്തമായ വിയോജിപ്പും പ്രകടിപ്പിച്ചുകൊള്ളുന്നു.
ReplyDeleteപുതിയ ബ്ലോഗുകൾ പരിചയപ്പെടുത്തിയതിൽ സന്തോഷം !
ReplyDeleteപരിഗണിച്ചതില്‍ സന്തോഷം ...
ReplyDeleteവരികള്‍ ക്കിടയിലെ വായനക്ക് ആശംസകള്‍
ഇത്തവണ കൂടുതലും വായിക്കാത്ത
ReplyDeleteബൂലോകരെ ഇവിടെ കാണാൻ സാധിച്ചു.,
സമയം പോലെ എല്ലാത്തിലും ഒന്ന് എത്തി നോക്കണം ..
പിന്നെ
മറ്റ് കളവുകൾ പോലെ തന്നെ , കാലങ്ങളായി നല്ല
വാചകങ്ങൾ മുതൽ ഖണ്ഡികകൾ വരെ കോപ്പിയടിക്കുന്ന
വെറും കുഞ്ഞ് കള്ളന്മാർ തൊട്ട് , മൊത്തം ആലേഖനങ്ങൾ വരെ
മുഴുവനായും പകർത്തിവെക്കുന്ന ഉഗ്രൻ എഴുത്ത് കള്ളന്മാർ വരെ നിറഞ്ഞ
ഒരു സാഹിത്യ ലോകം ആഗോളവ്യാപകമായുള്ള ഒരു സംഗതി തന്നെയാണ് ഇപ്പോഴും,
ആയത് പെട്ടെന്നൊന്നും തടയിടാൻ പറ്റാത്ത ഒരു പ്രതിഭാസവും ആണല്ലൊ അല്ലെ.
വരികള്‍ക്കിടയില്‍ എന്നും എല്ലാത്തിനും എല്ലാവര്ക്കും പ്രോത്സാഹനം,പ്രചോദനം
ReplyDeleteകൂടുതൽ വിവരണം വേണമായിരുന്നു എന്നത് പ്രധാന പരാതിയായിരുന്നു ...ഉദ്ദേശിച്ചത് ഒരു ഫോട്ടോ ആൽബം പോലെയായിരുന്നു...പക്ഷെ ഇത്തരം വിഷയങ്ങൾ യാത്രാ വിവരണം ആയി തന്നെ വരണം...അംഗീകരിക്കുന്നു - ഇനി ശ്രദ്ധിക്കാം നന്ദി
ReplyDeleteഒരുപാട് ബ്ലോഗിലേയ്ക്ക് എത്താന്‍ പറ്റി
ReplyDeleteആശംസകൾ
ReplyDeletevaayichu.
ReplyDeleteമിക്ക ബ്ലോഗും വായിച്ചതല്ല.കയറി നോക്കണാല്ലോ!!!
ReplyDelete